കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തിയാണ് പഞ്ഞിമിഠായി നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ആറുമാസമായി കരുനാഗപ്പള്ളി പുതിയകാവിൽ ഈ മിഠായി നിർമാണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നു. ബോംബെ മിഠായി, അല്ലെങ്കിൽ പഞ്ഞിമിഠായി...
മാവൂർ: ചെറൂപ്പ നെല്ലിക്കോട്ട് പൊയിലിൽ മുരളീധരനെ (50) ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായതായി ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകി. ആറടി ഉയരവും ഇരു നിറവുമുള്ള ഇയാളെ കാണാതാവുമ്പോൾ കാവി മുണ്ടും കറുപ്പും വെളുപ്പും ഇടകലർന്ന ഷർട്ടുമാണ് വേഷം. കണ്ടെത്തുന്നവർ അടുത്ത പോലീസ് സ്‌റ്റേഷനിലോ...
എടച്ചേരി(കോഴിക്കോട്): ഉത്സവപ്പറമ്പിന് സമീപം ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമണം. എടച്ചേരി സ്റ്റേഷനിൽ ജോലിചെയ്യുന്ന എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ നടുവണ്ണൂർ സ്വദേശി യു.വി. അഖിലേഷി(33)ന് ആക്രമണത്തിനിടെ കുത്തേറ്റു. തുടയ്ക്ക് സാരമായി പരിക്കേറ്റ അഖിലേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കോഴിക്കോട്: ഫോണിലൂടെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കക്കോടി മക്കട കളത്തൊടി വീട്ടിൽ കെ.പി. ആദമിനെ (55) അറസ്റ്റുചെയ്തു. മാളിക്കടവ് കിഴക്കേകോമത്ത് ഹൗസിൽ അശോകനെ (58) യാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അശോകനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദമിനെക്കുറിച്ച് മോശമായരീതിയിൽ ബന്ധുക്കൾക്ക്...
താമരശ്ശേരി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹികവിരുദ്ധർ കത്തിച്ചു. പുതുപ്പാടി ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ ഹീറോ ഗ്ലാമർ ബൈക്കാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിൽ കത്തിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അയൽവാസി പെരുമ്പള്ളി ചെറുപ്ലാട് ഫൈസലിനെ (49) താമരശ്ശേരി പൊലീസ്...
കോഴിക്കോട് കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട. സ്വർണ്ണം ഉരുക്ക് കേന്ദ്രത്തിൽ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഏഴു കിലോ സ്വർണമാണ് പിടികൂടിയത് കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. വിമാനത്താവളങ്ങളിൽ നിന്നും ഒളിച്ചു കടത്തിയ സ്വർണമാണ് രഹസ്യവിവരത്തെ...
താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായി ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ്വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേർന്ന എം.എൽ.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു. പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ്...
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കൊയിലാണ്ടി ഫാത്തിമ ക്വാർട്ടേഴ്സിൽ മുഹമ്മദ് ഫസൽ (48) ആണ് മരിച്ചത്. ബഹ്‌റൈൻ ഫാർമസിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: സിബില ഫാത്തിമ, മുഹമ്മദ്‌ നിസാം, സഹോദരങ്ങൾ: യൂസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ,...
താമരശ്ശേരി: അമ്പായത്തോട്ടിലെ അറവ് മലിന്യ സംസ്കരണ യൂണിറ്റിൽ നിന്നുമുള്ള അസ്സഹനീയമായ ദുർഗന്ധത്തിന് പരിഹാരം കാണുക. വാഹനത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി ഫ്രഷ്കട്ടിലേക്ക് മാർച്ച് നടത്തി. മാർച്ച് DYFI താമരശ്ശേരി...
സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി നിലവിളിക്കുന്ന പതിനായിരങ്ങൾ. രാവും പകലുമില്ലാതെ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപതിനായിരത്തോളം ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. തുർക്കിയിൽ മാത്രം...