കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ...
കോഴിക്കോട് :കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഹ് (27) ആണ് മരിച്ചത്. ഷാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാനിഹിനെ അപകടം നടന്ന ഉടൻ തന്നെ കോഴിക്കോട്...
തൃപ്പൂണിത്തുറ വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൻ്റെ വിശദീകരണത്തിന് മറുപടിയുമായി അമ്മ. റാഗിംങിനെക്കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ എന്ന വാദം തെറ്റ് എന്നാണ് മിഹിറിന്റെ അമ്മ പറഞ്ഞത്. മിഹിർ മരിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. നേരത്തെ സ്കൂൾ ഇടപെട്ടിരുന്നു എങ്കിൽ മിഹിർ മരിക്കില്ലായിരുന്നുവെന്നും...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് നിരാശ. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശയാണ് ചോദ്യം ചെയ്യലിൽ പ്രതി പങ്കുവെച്ചത്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞു. ഇനി...
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയും ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ജയിലില്‍...
തൃശൂർ: എളവള്ളി ചിറ്റാട്ടുകരയിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ചിറക്കൽ ഗണേശൻ എന്ന...
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും. പ്രതിയെ നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ്...
കോഴിക്കോട് അരയിടത്ത്പാലത്ത് സ്വകാര്യബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്. 30 പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരന് ഉൾപ്പടെ 2 പേർക്ക് ഗുരുതര പരുക്ക് പറ്റി. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഡയസ്നോൺ പ്രഖ്യാപനം വിലപ്പോകില്ലെന്ന നിലപാടിലാണ് സമരരം​ഗത്തുള്ള ടിഡിഎഫ്. പണിമുടക്കിൻ്റെ ഭാ​ഗമായി ടിഡിഎഫ്...
കോഴിക്കോട്: സംഘടിത സകാത്ത് ഇസ്‌ലാമികല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തു സകാത്ത് പദ്ധതിയെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് കാന്തപുരത്തിന്റെ ഈ വാക്കുകള്‍. പന്തീരങ്കാവില്‍ ശൈഖ് അബൂബക്കര്‍ ടവര്‍ സമര്‍പ്പണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഇസ്‌ലാമിനെ നല്ല...