പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്....
പെട്ടിക്കടയിൽ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല സ്വദേശി ജസ്റ്റിന്‍ തോമസ്, സഹായി ബിജീഷ് എന്നിവരാണ് അറസ്റ്റിലായത്. യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ കുപ്പി എന്ന വ്യാജേനയാണ് പെട്ടിക്കടയില്‍ വാറ്റ് ചാരായം വില്‍പന നടത്തിയിരുന്നത്. റാന്നി...
തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ്...
കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ. മരുതോങ്കര സ്വദേശി കീർത്തനയാണ് അറസ്റ്റിലായത്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കീർത്തനയാണെന്നാണ് കണ്ടെത്തൽ. കോഴിക്കോട് റൂറൽ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ...
തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉലുവാംപെട്ടി ശിരുവാണി സ്വദേശി തമിഴകന്‍(27) ആണ് മരിച്ചത്. 13 പേരടങ്ങുന്ന സംഘമാണ് ബീച്ചിലെത്തിയത്. അതില്‍ തമിഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കടലില്‍ ഇറങ്ങിയത്. ഉച്ചയോടെയാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.
ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്.റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മിൽ അകൽച്ചയിലായിരുന്നു.
നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ. ഒന്നാം സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമായി ഉയർത്തി. രണ്ടാം സമ്മാനം നേടുന്നവർക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയർത്തി. വള്ളംകളിക്കുള്ള സർക്കാർ...
സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന്റെ പരാക്രമം. ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കെെ ഞരമ്പ് മുറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. പാസ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിക്കുള്ളിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നാണ് പരാക്രമം നടത്തിയത്.സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്....
കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം. പടക്കം പൊട്ടിക്കുന്നതിനിടയില്‍ യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കും കടവ് സ്വദേശി മുഹമ്മദ് സഹദിന് ( 22 ) ആണ് പരുക്കേറ്റത്. സഹദിന്റെ ഇടത് കയ്യിലെ വിരലുകളാണ് അറ്റത്. അബദ്ധത്തില്‍ പടക്കം കയ്യില്‍ വച്ച് പൊട്ടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടന്‍...









