വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി. വിക്രം റാണയുടെ മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തി.കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽ പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ...
മലപ്പുറം കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വടകര സ്വദേശി ബല്‍രാജിനെതിരെയാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂളിന്റെ നടപടി. ബല്‍രാജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് ബല്‍രാജ്....
ഗുരുവായൂരില്‍ 65 കാരിയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ചേലക്കര സ്വദേശി സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറിനേയും കൂട്ടാളിയേയുമാണ് പൊലീസ് പിടിയകൂടിയത്. ഇന്നലെ രാത്രിയാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്.പെരുമ്പാവൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് ഇന്നലെ...
ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് കാടിന് നടുവില്‍ ബ്രേക്ക് ഡൗണായി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസാണ് ബ്രേക്ക് ഡൗണ്‍ ആയത്. ഗവിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ കാറ്റാടിക്കുന്നിൽ എത്തിയപ്പോഴായിരുന്നു തകരാറുണ്ടായത്.കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ബസില്‍ ഉണ്ടായിരുന്ന മെക്കാനിക്...
തിരുവമ്പാടിയിലെ കവര്‍ച്ചാ കേസ് പ്രതി 36 വര്‍ഷങ്ങൾക്ക് ശേഷം പിടിയില്‍. മലപ്പുറം സ്വദേശി വി കെ ജോസ് ആണ് മൈസൂരുവില്‍വെച്ച് പിടിയിലായത്. തിരുവമ്പാടിയില്‍ വെച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ തോക്കുചൂണ്ടി പണം കവര്‍ന്ന കേസിലെ പ്രതിയാണ് ജോസ്. 1990-ലായിരുന്നു സംഭവം. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ അന്ന്...
ബീച്ചിലെ അഗ്നിരക്ഷാസേനയുടെ അവസാന യൂണിറ്റും തിങ്കളാഴ്ച മീഞ്ചന്തയിലേക്കു മാറും. നേരത്തെ 8 യൂണിറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ബീച്ച് അഗ്നിരക്ഷാ സേനയുടെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് 2023ൽ പൊളിച്ചു മാറ്റിയതാണ്. 3 വർഷമായിട്ടും പുതിയ കെട്ടിട നിർമാണം ആരംഭിക്കുന്നതിനു നടപടിയായിട്ടില്ല. ആദ്യം 17 കോടി രൂപയായിരുന്നു...
കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ കൂന്തളും കല്ലുമ്മക്കായയുമാണ് പിടികൂടിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. നമ്പര്‍ 39, 59, 43 തട്ടുകടകളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം...
പേരാമ്പ്ര ചാലിക്കരയില്‍ മനുഷ്യ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു വ്യക്തിയുടെ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലായിരുന്നു. അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കാണാതായ ചാലിക്കര കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്റേത് ആണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
പാലക്കാട് കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില.ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ശേഷമാണ്...









