
ഒമ്പത് വയസ്സുകാരിയെ വീട്ടിനുള്ളിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിന തടവും പിഴയും
ഒൻപത് വയസ്സുള്ള ബാലികയെ വീട്ടിനുള്ളിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്. വടകര പുതുപ്പണം കോട്ടക്കടവ് കക്കട്ടിൽ സ്വദേശി സജീർ മൻസിൽ അന്ത്രു എന്ന അബ്ദുൾ റസാഖിനെയാണ് (64) കോടതി ശിക്ഷിച്ചത്.2023 ഒക്ടോബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ ശാസ്ത്രമേളയുടെ അവധിയായതിനാൽ ബന്ധുവിന്റെ വീട്ടിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സമയംനോക്കി പ്രതി സ്നേഹത്തോടെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വീട്ടിനകത്ത് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിനുശേഷം വീട്ടിലെത്തിയ കുട്ടിയുടെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട മാതാവ് ഉടൻതന്നെ കുട്ടിയെ വടകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
© Copyright - MTV News Kerala 2021




View Comments (0)