
വമ്പൻ ഇടിവിന് ശേഷം ഉയർത്തെഴുന്നേറ്റ് സ്വർണവില; എങ്കിലും ആശ്വാസം; പവൻ 1,10,000ത്തിന് താഴെത്തന്നെ
തുടർച്ചയായ രണ്ടുദിവസത്തെ വമ്പൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു ഗ്രാമിന് 70 രൂപയാണ് കൂടിയത്. 13,710 രൂപയാണ് വിപണിവില. ഒരു പവന് 560 രൂപയാണ് കൂടിയത്. 1,09,680 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 77 രൂപയാണ് കൂടിയത്. 14,957രൂപയാണ് വിപണിവില. ഒരു പവന് 616 രൂപയാണ് കൂടിയത്. 1,19,656 രൂപയാണ് വിപണിവില.രണ്ടുദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് സ്വർണവില ഇന്ന് ഉയർത്തെഴുന്നേൽക്കുന്നത്. സെപ്റ്റംബർ 28ന് പവന് 1840 രൂപയാണ് കുറഞ്ഞത്. സെപ്റ്റംബർ 29ന് 1000 രൂപയുമാണ് കുറഞ്ഞത്. തുടർന്ന് സെപ്റ്റംബർ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണം എത്തിയിരുന്നു. ഒന്നര മാസത്തിന് ശേഷം കൂടിയാണ് സ്വർണവില 1,10,000ത്തിന് താഴെ എത്തിയിരുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)