
സംസ്ഥാനത്ത് ഇന്നും പവർ കട്ടിന് സാധ്യത; 550 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.20 മുതല്‍ 11 മണി വരെയുള്ള സമയത്തിനുള്ളിലാണ് നിയന്ത്രണം. ഇന്ന് 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാവാട്ട് രാത്രി 9 മണി കഴിഞ്ഞേ ലഭിക്കൂ. എന്നാല്‍ ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭ്യമായില്ലെങ്കില്‍ നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്‍കുന്ന എസ്എംഎസ് ഉപഭോക്താക്കള്‍ക്ക് എത്തിത്തുടങ്ങി.കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ മുതലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വീണ്ടും ആരംഭിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ മഴ പെയ്തതിനാല്‍ വൈദ്യുതി ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണമില്ലായിരുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലും വലിയ രീതിയില്‍ കുറവുണ്ടായിട്ടുണ്ട്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രതിസന്ധിക്ക് അയവില്ലെന്നതാണ് നിലവിലെ സാഹചര്യം. 300 മെഗാവാട്ട് കടംകൊടുക്കല്‍ അവസാനിച്ച സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി നീങ്ങുമെന്നായിരുന്നു നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, പ്രതിസന്ധി ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പവര്‍ കട്ട് വ്യക്തമാക്കുന്നത്. ഇന്നലെ പലയിടത്തും രാത്രിയില്‍ ഒന്നിലേറെ തവണ വൈദ്യുതി തടസ്സപ്പെട്ടു.
© Copyright - MTV News Kerala 2021





View Comments (0)