തിരുവനന്തപുരം വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. ഇന്നലെ രാത്രി 10.40ന് ശേഷം വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം നടന്നത്. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19) ആണ് കുത്തേറ്റത്. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. വര്‍ക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി,...
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും. സൂപ്രണ്ടിന്റെ മുറിയില്‍ രാവിലെ 11 മണിക്ക് മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിലാദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകില്ലെന്ന ആശ്വാസത്തിലാണ് ബിജെപി....
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍...
വയനാട് ചൂരൽമലയെ കവർന്നെടുത്ത ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതി പുതിയ ജീവിതം തുടങ്ങുന്നു.തുടർച്ചയായ ദുരന്തങ്ങൾ സമ്മാനിച്ച തീരാവേദനകൾക്കിടയിലാണ് ശ്രുതി   ജീവിതത്തിലേക്ക്  തിരിച്ചുവരുന്നത്. വേദനകളുടെ കടൽ താണ്ടിയ ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപുണ്ടാകും.ഒരു നാടിനെയാകെ തുടച്ചുനീക്കിയ ചൂരൽമല ഉരുൾപൊട്ടലിലാണ് ശ്രുതിയുടെ ലോകം ഒരുനിമിഷം കൊണ്ട് ഇല്ലാതായത്....
ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന വാർത്ത തെറ്റാണ്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിക്കെതിരായ കെഎസ് രാധാകൃഷ്ണന്റെ വിമർശനത്തിൽ, അഭിപ്രായം വ്യക്തിപരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. വാർത്താക്കുറിപ്പിലായിരുന്നു...
തിക്കോടി പഞ്ചായത്തില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന കോടിക്കല്‍ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിക്കുന്ന ആദ്യ സ്‌റ്റേഡിയമായി ഇത് മാറും. അനുബന്ധമായി കായികരംഗത്ത് നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതകളും പരിശോധിക്കും....
പാലക്കാട് മണ്ണാര്‍ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്. നേരത്തെ ജലീലിനെതിരെ കേസെടുക്കണമെന്ന എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു.
പുതുക്കോട് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. പുതുക്കോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തില്‍ നടന്ന കല്യാണവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും നാട്ടുകാര്‍ പറയുന്നുണ്ട്. കല്ല്യാണത്തിന്റെ ഭാഗമായി...
തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസിൽ തടവിൽ കഴിയുകയാണ് സു​ഗതൻ. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. ജനാധിപത്യത്തിൽ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ആയിരത്തിലേറെ രൂപയാണ് കുറഞ്ഞത്. 1040 രൂപ കുറഞ്ഞ് 1,04,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിനും സമാനമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്....