സംസ്ഥാനത്ത് സ്വർണവില വർധിച്ചു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ പൊന്നി​ന്റെ വില കുറഞ്ഞത് ആശ്വാസമായെങ്കിലും ഇന്ന് വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്നലെ ഒരു പവന് 1,09,440 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,10,200 രൂപയായാണ് വർധിച്ചത്. 720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്.ഒരു പവൻ സ്വർണത്തിന് 1,10,200 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,27,127 രൂപയോളമാകും. ഇന്നലെ ഒരു ​ഗ്രാമിന് 13680 രൂപയായിരുന്നു. ഇന്ന് അത് 13,775 രൂപയായി വർധിച്ചു.