അതിവേഗ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങളോടെ മുന്നോട്ട് പോകാമെന്നാണ് ശുപാര്‍ശ. അലൈമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. വിഴിഞ്ഞത്തേക്ക് അതിവേഗ റെയില്‍ നീട്ടണമെന്നും ശുപാര്‍ശയുണ്ട്.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ...
പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ വീടിന് തീയിട്ട് മകന്‍. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം നടന്നത്. ആയിക്കര സ്വദേശിയായ അഭിഷേകാണ് സ്വന്തം വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പണം നല്‍കിയില്ലെങ്കില്‍ തീവെക്കുമെന്ന് അഭിഷേക് ഭീഷണി മുഴക്കിയികുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി...
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു. എൽനിനോ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം...
കൊച്ചി ചെറായിയില്‍ വിദ്യാര്‍ത്ഥി സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ കേസെടുത്ത് മുനമ്പം പൊലീസ്. കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിനെതിരെയാണ് കേസെടുത്തത്. സുല്‍ത്താന്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബസ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ...
പാലക്കാട്  വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗകുടുംബം കര്‍ണാടക അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതിന്റെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ ബാബു ഭാസ്‌കറും ഭാര്യയും മകനും വാഹനത്തിലുണ്ടായിരുന്നെങ്കില്‍ അതേവാഹനം തിരിച്ചുവരുമ്പോള്‍ മകന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. മൂന്നുപേരെയും കാണാതായിട്ട് ആറുദിവസം പിന്നിട്ടിരിക്കുകയാണ്.വാണിയംകുളം...
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ നിലയില്‍ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍...
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.എഎവൈ വിഭാഗത്തിന്(മഞ്ഞ കാര്‍ഡ്) മാത്രമായി ഓണക്കിറ്റിനായി 53 കോടി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണു നടപടി. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്...
തലസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ദൃശ്യത്തിലുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ഥി...
കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് വൈകുന്നത് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എംപിമാരേയും എംഎല്‍എമാരേയും പരിഗണിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ പ്രവര്‍ത്തനപരിചയം മാത്രം മാനദണ്ഡമാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ എഐസിസി...
കണ്ണൂര്‍ പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്നും ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഒന്നര വയസുകാരന്‍ മരിച്ചതില്‍ ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസ്‌തേഷ്യ ഡോക്ടര്‍...