സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന...
തിരുവനന്തപുരത്ത് അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരിക്കേറ്റതായി പരാതി. കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. ഇംഗ്ലീഷ് അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ക്ലാസ്സില്‍ വേഗത്തില്‍ എഴുതിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച...
മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പ്രൈവറ്റ് സെക്രട്ടറി മുഖാന്തരം രണ്ട് തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചതെന്ന് ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു.ഒരാഴ്ച കഴിഞ്ഞ്...
മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോണ്‍ കോളെന്ന് പരാതി. ഡല്‍ഹിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. വിദ്യ ബാലകൃഷ്ണന്റെ പരാതിയില്‍...
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു....
പത്തനംതിട്ട അടൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷെഹനയുടെ ആണ്‍ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. സംഭവ സമയം യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു....
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും കെഎസ്ആര്‍ടിസിക്ക് നഷ്ടമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗജന്യ യാത്രയില്‍ കെഎസ്ആര്‍ടിക്ക് ഇതുവരെ 75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിദിനം 2.5 കോടിയുടെ വരുമാനം...
കോഴിക്കോട് ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനല്‍ രാജിന്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 15 നാണ് കുടുംബം മകനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മുറിവ്...
കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍...
ഇടുക്കി വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം. ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂർ ജാമ്യം ഉള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.പരാതി നല്‍കിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടാന്‍ വൈകിയെന്ന് പരാതിക്കാരുടെ ആരോപണമുണ്ട്....