കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം. 2019-2020 കാലത്തെ ഇടപാടില്‍ 46ലക്ഷം രൂപ കാണാതായെന്നാണ് വിവരം. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്. ലാബുകളില്‍ നിന്നുള്ള വരുമാനം ബാങ്കില്‍ അടച്ചില്ല. ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയും പണം...
വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറ‍ഞ്ഞു. ഭരണപരാജയം...
തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവച്ച കേസിൽ തൊപ്പി ഇപ്പോഴും ഒളിവിലാണ്. തൊപ്പി നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയെയും പൊലീസ് എതിർത്തിരുന്നു. തുടർന്നാണ് ഇപ്പോൾ ലുക്കൗട്ട്...
വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാ‍ര്‍ രേഖകളാണ് പുറത്തു വന്നത്. ആശുപത്രിയിലെ ചികിത്സ സേവനങ്ങള്‍...
പ്ലീഡര്‍ നിയമനവിവാദത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെഎഎസ്‌യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാല്‍ അനുമതി...
കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. മൂന്നുപേരുടെ സാമ്പിളുകളില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പുണിത്തുറ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു.അല്‍ റീം റെസ്റ്ററന്റിന്റെ കത്രിക്കടവിലുള്ള ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ...
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും പവർ കട്ടിന് സാധ്യത. വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു....
ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും...
പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ആണ് സംഭവം.വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 69 പേര്‍ അറസ്റ്റിലായി, 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാലു കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന്...