ചെറുകിട ബിസിനസുകള്‍ക്ക് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കുന്നത് ബാങ്കുകള്‍ക്ക് പ്രതിസന്ധിയാവുന്നു. ഈ വിഷയത്തില്‍ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ...
മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്‍. മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കമെന്ന കെ എം കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐഎം, ബിജെപി മുന്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ചിലര്‍ക്കുള്ളതെന്ന് കൃഷ്ണലാല്‍...
കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.’ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിലാണ് സംഭവം. 200 ഗ്രാം എംഡിഎംഎക്ക്...
സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. തൃശൂരില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.വരും...
ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. താൻ...
സംസ്ഥാനത്ത് കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് വരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും 10,000 കോടിയുടെ നിക്ഷേപത്തിന് പദ്ധതിയില്ലെന്നും സര്‍ക്കാരിനോട് താല്‍പര്യം അറിയിച്ചിട്ടില്ലെന്നും ടാറ്റാ ഗ്രൂപ്പ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എന്നാല്‍...
തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം മൂലമെന്ന് പൊലീസ്. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ വച്ച് കെട്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. കേസില്‍ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സുധീഷ് എന്ന യുവാവാണ് കേസില്‍...
കോഴിക്കോട് വടകരയിലെ 17 കാരന്റെ മരണത്തില്‍ ആറ് പേര്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആള്‍ക്കൂട്ട മര്‍ദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ സ്വദേശികളായ റിസ്വാന്‍, അഭിനവ് , ഷമില്‍, നസീഫ് ,...
ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷ കുമാരി(59)യാണ് മരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മറിഞ്ഞ സ്‌കൂട്ടര്‍ ഒരു വശത്തേക്ക് ചരിയുകയും റോഡില്‍ വീണ ഉഷ കുമാരിയുടെ ദേഹത്തിലൂടെ ടോറസ് കയറി ഇറങ്ങുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന...
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന് യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായാണ് നിയമനം. പുറമേ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നീ അധിക ചുമതലയും എന്‍ പ്രശാന്തിന് നല്‍കിയിട്ടുണ്ട്.എസ് സുഹാസ് ഐഎഎസ് കേരള ഇന്‍ഡസ്ട്രിയല്‍...









