കെഎസ്ആർടിസി ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ നൽകി കെ.പ്രവീൺകുമാർ

MTV News 0
Share:

കേരളത്തിൽ ആദ്യമായി എം എൽ എ ഫണ്ട് ഉപയോഗിച്ച് കെ എസ് ആർ ടി സി ബസ്സ് വാങ്ങാനുള്ള തുക അഡ്വ കെ പ്രവീൺ കുമാർ എം എൽ എ ജില്ലാ കലകടർ എം. എസ്. മാധവിക്കുട്ടിക്ക് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ, പി. രത്നവല്ലി, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, വി .പി. ഭാസ്കരൻ, വി. പി ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, സി. ഹനീഫ, കെ. എം സുമതി എന്നിവർ പങ്കെടുത്തു. ബസിന്റെ റൂട്ട് പിന്നീട് നിശ്ചയിക്കുമെന്ന് എംഎൽഎ അറിയിച്ചു. ജനപ്രതിനിധികളുമായി ആലോചിച്ചായിരിക്കും ബസിന്റെ റൂട്ട് നിശ്ചയിക്കുക.