സ്വന്തമായി ഉണ്ടാക്കിയ മെസി പ്രതിമയ്‌ക്കൊപ്പം കളി കാണാൻ അച്ഛനും മകളും; കോഴിക്കോട് നിന്ന് സ്നേഹസമ്മാനം!

MTV News 0
Share:

രാജ്യാന്തര ഫുട്ബോളിനോട് ഇതിഹാസതാരം ലയണല്‍ മെസി വിടപറയാനൊരുങ്ങുമ്പോള്‍ മെസിക്ക് കോഴിക്കോട് നിന്നൊരു സ്നേഹസമ്മാനം. ആ സമ്മാനം കാണാനായി മലാപ്പറമ്പിലെ വീട്ടിലേയ്ക്ക് ആരാധകരുടെ ഒഴുക്കാണിപ്പോള്‍. ആ സമ്മാനം എന്താണെന്നറിയാന്‍ റിപ്പോര്‍‍ട്ട് കാണാം. കോഴിക്കോട് മലാപ്പറമ്പിലെ കളരിക്കൽ ശ്രീനിവാസന്‍റെ വീട്. വീട്ടിനകത്തേയ്ക്ക് നേരെ കയറിയാല്‍ പോര. അങ്ങ് മുറിയിലെത്തണം. അവിടെ കാണാം തലയെടുപ്പോടെ നില്‍ക്കുന്ന ഒരൊന്നൊന്നര പ്രതിമ. സാക്ഷാല്‍ മെസിയുടേത്. മെസ്സിയുടെ അവസാന രാജ്യാന്തര മത്സരത്തിന് മുന്നോടിയായി, വീട്ടിൽ പൂർണകായ പ്രതിമ ഒരുക്കിയിരിക്കുന്നത് എട്ടാം ക്ലാസുകാരിയായ ശ്രേയയും അച്ഛൻ ശ്രീകുമാറുമാണ്. ശ്രേയയുടെ ആഗ്രഹത്തിനൊപ്പം അച്ഛന്‍ പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ സഹായിയായി അമ്മയും ഒപ്പം കൂടി. അങ്ങനെ മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രതിമ തയ്യാര്‍. മൈതാനത്ത് മെസ്സിയുടെ അവസാന മത്സരം കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇത്തിരി ഗമയോടെ അതിലേറെ സന്തോഷത്തോടെ ഈ അച്ഛനും മകളും കളി കാണും. അതും സ്വന്തമായുണ്ടാക്കിയ സൂപ്പര്‍താരത്തിന്‍റെ പ്രതിമക്കരികില്‍ നിന്ന്.