
കേരളത്തിലെ എല്‍പി സ്കൂളുകളൊഴികെ മുഴുവന്‍ സ്കൂളുകളും ഒക്ടോബര്‍ 24 ന് ശനിയാഴ്ച പ്രവൃത്തി ദിനം. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഈ വരുന്ന ശനിയാഴ്ച യുപി ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവൃത്തി ദിനമാണ്. ഈ വര്‍ഷം പ്രവൃത്തി ദിനമായി വരുന്ന ഏറ്റവും ഒടുവിലത്തെ ശനിയാഴ്ച കൂടിയാണിത്. ഗാന്ധി ജയന്തി കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയും സംസ്ഥാനത്തെ ഹൈസ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരുന്നു. ജൂണില്‍ ഒരു ശനിയാഴ്ചയും സെപ്റ്റംബറില്‍ 2 ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ ഇനി ജനുവരി 30 നും മാര്‍ച്ച് 27 നും ഓരോ ശനിയാഴ്ച കൂടി ഹൈസ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണ്.ഇത്തവണത്തെ ക്രിസ്തുമസ് പരീക്ഷ അഥവാ രണ്ടാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 10 ന് തുടങ്ങും. 18 ന് പരീക്ഷകള്‍ അവസാനിക്കും. പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് പരീക്ഷ. 19 മുതല്‍ സ്കൂളുകളില്‍ ക്രിസ്തുമസ് അവധിയാണ്. അവധി കഴിഞ്ഞ് 28 ന് തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കും.
© Copyright - MTV News Kerala 2021





View Comments (0)