സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,675 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 1,09,400 രൂപയായി. ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിത്.18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,235 രൂപയായി. ഒരു പവന് 89,880 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 8,750 രൂപയിലെത്തി. പവന് 70,000 രൂപയാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,645 രൂപയും പവന് 45,160 രൂപയുമാണ് ഇന്നത്തെ വിപണി വില.