
പ്രാഥമിക ക്ലാസ്സുകളിൽ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാ നൈപുണ്യം നേടാനും ഗണിതത്തിൽ താല്‌പര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തുടക്കം കുറിച്ച, സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന’റീവൈവ് നവജീവനം’ പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ ഡി.ആർ.ജി മാർക്കുള്ള ദ്വിദിന ട്രെയിനിംഗിന് കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസിൽ തുടക്കമായി. 15 ബി.ആർ.സികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗണിതം, ഇംഗ്ലീഷ്, മലയാളം പഠിപ്പിക്കുന്ന 45 എൽ. പി സ്‌കൂൾ അധ്യാപകരും 45 യു. പി സ്‌കൂൾ അധ്യാപകരുമാണ് ട്രെയിനിംഗിൽ പങ്കെടുക്കുന്നത്. സമഗ്ര ശിക്ഷ കോഴിക്കോടിൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.എസ്.എസ്.കെ കോഴിക്കോട് പ്രൊജക്ട് കോർഡിനേറ്റർ ഡോ.നിസാർ ചേലേരി ഉദ്ഘാടനം ചെയ്‌ത പരിശീലന പരിപാടിയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.സെബാസ്റ്റ്യൻ ജോൺ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ അബദുനാസർ മുഖ്യപ്രഭാഷണം നടത്തി. പ്രൊവിഡൻസ് സ്‌കൂൾ എച്ച്.എം സിസ്റ്റർ. മിനിഷ, ഡി.പി.ഒ ഷെമിം അഹമ്മദ് എന്നിവർ സംസാരിച്ചു. ട്രെയിനിംഗ് കോർഡിനേറ്റർ ഡി.പി.ഒ മുസ്‌തഫ പാലോളി സ്വാഗതവും ഡി.പി.ഒ പി ഷെമീർ നന്ദിയും പറഞ്ഞു.വിദ്യാലയതലത്തിൽ നൽകുന്ന പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന നൂതന പഠനപോഷണ പദ്ധതിയാണ് ‘റിവൈവ് നവജീവനം പദ്ധതി’. സംസ്ഥാനത്തെ എൽ.പി, യു.പിസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം അടിസ്ഥാന വിഷയങ്ങളിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
© Copyright - MTV News Kerala 2021





View Comments (0)