കൊച്ചി: പെരുമ്പാവൂരിൽ വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കുറുപ്പംപടി വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ വിദ്യാർത്ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ്. കോട്ടയം പാറമ്പുഴ സ്വദേശിനിയാണ് അനീറ്റ.ലേഡീസ് ഹോസ്റ്റലിലെ മുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം...
ദില്ലി: റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയിൽ ബജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നൽകുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് അദ്ദേഹം...
മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറ് ആഴ്ച്ച വിശ്രമം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് അറിയുന്നത്. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. ഇന്നലെ...
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിലാണ് രണ്ട് പേർ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ...
മലപ്പുറം: മലപ്പുറത്ത് എളങ്കൂരിലെ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രബിന്റെ അറസ്റ്റ് രേഖപ്പെടുത്തി മഞ്ചേരി പൊലീസ്.ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച...
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പത്ത് പരാതികളാണ് ശ്രീതുവിന് എതിരെ ലഭിച്ചത്.ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു...
ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയത്. ക്വാലാലംപൂര്‍, ബയുമാസ് ഓവലില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം...
മലപ്പുറം: എളങ്കൂരിലെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവൻ പറഞ്ഞു....
കോട്ടയം: വീട്ടിനുളളിൽ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകൻ ദേവതീർത്ഥിന്റെ തലയാണ് ഡോക്ടർ മൊബൈൽ വെളിച്ചത്തിൽ തുന്നലിട്ടത്. കുട്ടി വീടിനുളളിൽ...
ദില്ലി: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ മറുപടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന...