പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന് കാട്ടിയാണ് മൂന്നു മാസത്തേക്ക് ആർ.ടി.ഒ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി. വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ്...
തൃശൂർ:വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ...
അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണെന്നും, പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത്‌ ആര്യയെയും നവീൻ ഉൾപ്പെടുത്തുകയായിരുനെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം ദമ്പതികൾ നടത്തിയ യാത്രയിൽ...
കോഴിക്കോട്: തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ല, പ്രചരണം വ്യാജമാണെന്നും വാര്‍ത്താക്കുറിപ്പില്‍...
മതസൗഹാർദ്ദ സന്ദേശം പകർന്നുകൊണ്ട് കണ്ടല്ലൂർ തെക്ക് പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രാങ്കണത്തിൽ ഇഫ്താർ സംഗമം നടന്നു. ക്ഷേത്ര കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ച് കണ്ടല്ലൂർ മുസ്ലിം ജമാഅത്ത്‌ അംഗങ്ങളും ക്ഷേത്രത്തിൽ എത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. ഈന്തപ്പഴം, പഴവർഗങ്ങൾ, തുടങ്ങിയ ലഘു ഭക്ഷണങ്ങളും നോമ്പ് കഞ്ഞിയും പായസവും...
തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരലിന് വേദിയായി ഇഫ്താർ വിരുന്ന്. കോഴിക്കോട് റാവിസ് കടവിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖരും സാധാരണക്കാരും പങ്കെടുത്തു. മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ്...
കൊച്ചിയെ നടുക്കിയ സാഹസിക നഗ്നയോട്ടത്തിന് ഇന്ന് 50 വയസ്. ലോകവിഡ്ഢിദിനത്തിൽ അല്പം സാഹസികതയാകാം എന്ന കുറച്ച് യുവാക്കളുടെ തീരുമാനമാണ് ചരിത്രത്തിൽ ഇടം നേടിയത്. 1974 ൽ തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെയാണ് എറണാകുളം ലോ കോളേജിലെ നാലു യുവാക്കൾ ‘പിറന്നപടി’ ഓടിയത്. ഞെട്ടിക്കുന്ന വാർത്ത സൃഷ്ടിക്കണം...
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തിരുവനന്തപുരത്ത് പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കരകയറി. കോവളത്തും കടൽ കയറിയതിനാൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ മാരാരിക്കുളം കടപ്പുറത്ത് കടൽ കയറി. തൃശൂർ പെരിഞ്ഞനം ബീച്ചിലാണ് ഇന്ന്...
ആടുജീവിതം സിനിമയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി. നവമാധ്യമങ്ങളിൽ അടക്കം സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയത് ഇതിന്റെ ഭാഗമാണെന്നും, വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണ് ആടുജീവിതം, അതുകൊണ്ട് തന്നെ വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നും ബ്ലെസി മാധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതം...