കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ...
വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേർ മരിച്ചു. ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27),...
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ജില്ലകളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.വയനാട് മണ്ണിടിച്ചില്‍ അപകടം ഉണ്ടായ മേപ്പാടിയില്‍ ഇന്നലെ 250 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി തുടങ്ങിയ...
വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് മഴ...
പാലക്കാട്‌ ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല.ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ്...
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു.വാഹനങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രെയിന്‍...
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ...
കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി. പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചു. കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. പദ്ധതി നിശ്ചിത സമയത്തോ അതിലും വേഗത്തിലോ പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സിക്ക് സാധിക്കുമെന്നും സംഘം സര്‍ക്കാരിന്...
പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്. ഇന്ന് ചേര്‍ന്ന പി എസ് സി യോഗമാണ് തീരുമാനം എടുത്തത്. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ...
പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് 20കാരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. കൂടല്‍ എസ്‌ഐ ജയമോഹനും സംഘവും മര്‍ദിച്ചതായാണ് യുവാവിന്റെ പരാതി.സിവില്‍ വേഷത്തില്‍ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണര്‍ കാറില്‍...