സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്...
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 19) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് കൈമാറണമെന്നും കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശം.ആശുപത്രികളിൽ ലാബ് പരിശോധനകൾക്കാവശ്യമായ റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. റീഏജന്റുകളുടെ നിലവിലെ സ്റ്റോക്ക്,...
ഉപഭോക്തക്കള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന് വിജ്ഞാപനം ചെയ്തു. ഏപ്രില്‍ മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് പുതിയ നയം. വൈദ്യുതി ബോര്‍ഡിന്റെ മുന്‍കാല നഷ്ടമായ 5000 കോടി രൂപ ഈടാക്കുന്നതിന്റെ ഭാഗമായാണ് നിനക്ക് വര്‍ദ്ധനവ്. നാലുവര്‍ഷംകൊണ്ട്...
ശുചിമുറി മാലിന്യം തള്ളാൻ എത്തി പൊലീസിനെ കണ്ടു ലോറിയുമായി കടന്നുകളഞ്ഞ കേസിലെ യഥാർഥ പ്രതികളെ എസ്ഐ ഇ.കെ.രമ്യയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മഞ്ചേരി വലിയതൊടി മുഹമ്മദ് ഷിബിലി (21), മൂക്കൻവീട്ടിൽ മുഹമ്മദ് സ്വാലി (22) എന്നിവരെയാണു പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി യുസി മുക്കിനു...
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 280 രൂപയുടെ മുന്നേറ്റത്തോടെ 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.1,08,120...
പന്നിയങ്കരയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 168 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതികളെ ബംഗളൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ആട്ടൂർ സ്വദേശി മുഹമ്മദ് ഫൈസൽ (35), കൊല്ലം മഞ്ഞപ്പാറ സ്വദേശി സാഹില (29) എന്നിവരാണ് പിടിയിലായത്.ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എം. പ്രേംജിത്തിന്റെ ക്രൈം സ്ക്വാഡും...
ഭരണ പരിഷ്കാര കമീഷന് ചെയര്‍മാനായി നിയമിതനായ ഡോ. എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്കി. എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധി, സംസ്ഥാന മന്ത്രി തുടങ്ങിയ പദവികളിലിരുന്ന മുനീറിന്റ പരിചയ സമ്പത്ത് ഭരണ പരിഷ്കരണ കമീഷന് ചെയര്മാന് എന്ന നിലയിലുള്ള...
കോഴിക്കോട് മലബാർ എക്സ്പ്രസിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും മോഷ്ടിച്ച കേസിൽ കോട്ടയം തിരുവാർപ്പ് വിനോദ് ഗോവിന്ദ (61)നെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പരാതിക്കാരൻ 16-ന് രാത്രി കോട്ടയത്തുനിന്ന് കണ്ണൂരിലേക്ക് മലബാർ എക്സ്പ്രസിലെ ഭിന്നശേഷി കോച്ചിൽ യാത്രചെയ്യവേയാണ് മോഷണം നടന്നത്....
സംസ്ഥാനത്ത് തുലാവർഷത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള...









