ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും...
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർ.ടി.സി ഫ്ലൈ ബസ് സർവിസിന് മികച്ച പ്രതികരണം. ആഗസ്റ്റ് 15ന് സർവിസ് ആരംഭിച്ച് ബസിൽ കോഴിക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേർ കയറുന്നത്. നേരത്തെ മൈസൂരുവിലെത്തിയാണ് ഇവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസിൽ കയറിയിരുന്നത്.കോഴിക്കോട് നിന്ന് പുറപ്പെടുന്ന...
മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.ഓഗസ്റ്റ് 10 നാണ് പേരാമ്പ്രയിലെ ഒരുവീട്ടിൽ...
കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ റാ​ഗിങ്ങെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പത്താം ക്ലാസ് വിദ്യാർഥിനികളുടെ ക്രൂരമർദനം. വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട...
റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ സാങ്കല്‍പികമായി ബൈക്ക്...
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും.600 മുതല്‍ 700 മെഗാ വാട്ടിന്റെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവന് 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ₹1,13,920 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയത്. ₹14,240 രൂപയാണ് വിപണിവില.24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു പവന് 2664 രൂപയാണ് കൂടിയത്. ₹1,24,280...
കരിപ്പൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.കുഞ്ഞിന്റെ പിതാവ് പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയെ...
ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള്‍ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്‍സാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദേശീയപാതയിൽ തെറ്റായ ദിശയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ ബസ്. കൃതിക ഗ്രൂപ്പിന്റെ കോഴിക്കോട്–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6696 ബസാണ് അപകടകരമായ രീതിയിൽ തെറ്റായ ദിശയിലൂടെ ഓടിച്ചത്.കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ കൊയിലാണ്ടി പൂക്കാട്ടുനിന്ന് ബസ് എതിർദിശയിലേക്കു കയറുകയായിരുന്നു. അഞ്ചു കിലോമീറ്ററിലേറെ...