ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തുമെന്നും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടക്കും. എസ്എസ്എൽസി ടൈം ടേബിൾ 2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ...
തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈ റിസ്ക് കോൺടാക്ടിൽ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതിൽ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവർത്തക അടക്കമുള്ളവരും ഉൾപ്പെടും. കഴിഞ്ഞ 11-ാം...
സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബും പൂനെ...
നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം പഠനത്തിനായി 18ന്‌ ജില്ലയിലെത്തും. നിപാ ബാധിത പ്രദേശങ്ങളിലെത്തുന്ന സംഘത്തിനൊപ്പം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും ഉണ്ടാകും.
വയനാട് :ചുരംകാണാനെത്തിയ സംഘത്തിന്റെ ഐഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങ് കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിൻറെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് എറിഞ്ഞത്. കോഴിക്കോട് നിന്ന് വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്‍റില്‍ കാഴ്ചകള്‍ കാണുകയായിരുന്നു.ഇതിനിടെ...
കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്തതിനാലും കോഴിക്കോട്  ജില്ലയിൽ ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ജലാശയങ്ങളിലേക്കുള്ള പ്രവേശനം എന്നിവ നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവാണ്...
കോഴിക്കോട്: മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചക്ക് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് പിക്കപ്പ് വാനില്‍നിന്ന് 30 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന രണ്ടുപെട്ടികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയനിലയിലായിരുന്നു....
കോഴിക്കോട് : നിപ ഭീതിയിൽ വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള ശ്രമം തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ഇത്തരം ശ്രമങ്ങൾ ഉണ്ടാവുമെന്ന സൂചന വന്നതോടെ കുടുതൽ വ്യക്തത വരുത്തി ആരോഗ്യ മന്ത്രി വീണ ജോർജും രംഗത്തെത്തി വീണ്ടും നിപ വന്നതോടെ ജനം...
കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി...