ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു. വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട്...
രാഷ്ട്രീയ ജനതാദളുമായി ലോക്താന്ത്രിക് ജനതാദൾ യോജിച്ചു പ്രവർത്തിക്കുമെന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു. ഇതിനായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബിജെപിയുടെയും മറ്റു ഫാസിസ്റ്റ് ശക്തികളുടെയും പീഡനങ്ങൾ അനുഭവിച്ചിട്ടും ആർജെഡി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജനതാദൾ എസുമായി അടുക്കാത്തത്...
കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയും എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറയിപ്പ്. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല.ബിപോർ ജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്താൻ കാരണം ആയിരുന്നുവെങ്കിലും കേരളതീരത്തു നിന്ന് അകന്ന് ഗുജറാത്ത് തീരത്ത്...
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല....
അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജൂണ്‍ അവസാനവാരത്തോടെ കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുമണിക്കൂറില്‍...
മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട്...
കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു. തീപിടുത്തത്തിൽ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു....
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ...
കേരളത്തിൽ അടുത്തദിവസങ്ങളിൽ മഴ കനക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.മഴ പ്രവചനത്തിന്റെ സാഹചര്യത്തിൽ ഇന്നും നാളെയും...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്,...