കോഴിക്കോട്: വിദ്യാർത്ഥികളെ വലയിലാക്കാൻ ലഹരി മിഠായി രൂപത്തിലും. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിൽ കുട്ടികൾക്കിടയിൽ വിൽപ്പനക്ക് വെച്ച ലഹരി പിടികൂടിയത്. ലഹരിയുമായി ബന്ധപ്പെട്ട് കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്ത് വരുന്നത്. കഞ്ചാവ് മിഠായി രൂപത്തിൽ വിദ്യാർത്ഥികളെ വലയിലാക്കാനാണ് പുതിയ...
കോഴിക്കോട്: നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അരൂര്‍ നമ്മേലിനെ കുനിയില്‍ വിപിൻ(22) ആണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആയഞ്ചേരി-കോട്ടപ്പള്ളില്‍ റോഡില്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് പരിസരത്ത് വച്ച്...
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ അമിത വേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാല്‍ റോഷന്‍ ജേക്കബ്, തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോഷന്‍ ജേക്കബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്...
അബുദാബി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പിലാക്കിയത്. യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം. കൊലപാതക കുറ്റത്തിനാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ്...
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. അതേ...
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂണെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തു. എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ്...
കോഴിക്കോട്: വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റ‍്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തി(37)നെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഹിറോഷും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റ‍്യാടി – പേരാമ്പ്ര സംസ്ഥാന...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. 0.54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കുറ്റ്യാടി വേളം പെരുവയൽ സ്വദേശി റാഷിദാണ് പിടിയിലായത്. വടകര തിരുവള്ളൂർ റോഡിൽ വെച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും വടകര പൊലീസുമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന്...
കൊച്ചി: ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.