എടവണ്ണ: നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു....
കൊച്ചി∙ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഇരുപത്തിയേഴ് പേർക്കെതിരെയാണ് ഹണി റോസ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്താൻ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ് നടത്തുക. വേദികളിൽ നിന്നും പുത്തരിക്കണ്ടം...
കണ്ണൂര്‍: കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കാല്‍വഴുതി വീണ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയെന്ന് കുടുംബം. പെണ്‍കുട്ടി കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലെന്ന് കുടുംബം പറഞ്ഞു. എങ്ങനെയാണ് ഷഹാന മരിച്ചതെന്ന് കണ്ടെത്തണം. മൊഴി രേഖപ്പെടുത്തിയ പൊലീസിനോടും അസ്വാഭാവികത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കുടുംബം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ശ്രീനാരയണ ഇന്‍സ്റ്റിറ്റ്യൂട്ട്...
കൊല്ലം: കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ഒന്നിനായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദി കൃഷ്ണനെ വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. അയല്‍വാസികളായ...
ന്യൂഡല്‍ഹി: അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോയില്‍ റൂമില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ...
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡിഎഫ്ഒ. മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് കാട്ടാന...
കൊച്ചി: തന്നെ പല വേദികളിലും ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണിറോസ്. വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയില്‍ ഹണി ഇതിനെതിരെ പ്രതികരിക്കുന്നത്. ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ...
കൊച്ചിയില്‍ ആക്രി ഗോഡൗണിന് തീപിടിച്ചു. കൊച്ചി കാക്കനാട് കെന്നടിമുക്കിലാണ് സംഭവം. വെല്‍ഡിംഗ് പണിക്കിടെയുണ്ടായ തീപൊരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. ഒരു ഇതരസംസ്ഥാന തൊഴിലാളി ഗോഡൗണില്‍ ജോലിക്കെത്തിയിരുന്നു. ജോലിയില്‍ ഉണ്ടായിരുന്നയാളെ...
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി പൊലീസാണ് രേഖാ ചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ...









