കുറ്റിക്കാട്ടൂര്‍ കണിയാത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയി.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയത്.കുറ്റിക്കാട്ടൂര്‍ കണിയാത്ത് പള്ളിക്ക് സമീപമുള്ള പാലത്തിലാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ്...
കോഴിക്കോട് നഗരമധ്യത്തിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ പ്രതി പിടിയിൽ.നല്ലളം സ്വദേശി കെ.വിപിനാണ് പൊലീസ് പിടിയിലായത്. കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എൻ. നജീബ്, കോഴിക്കോട് അരക്കിണർ സ്വദേശി നൗഷിദ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് നടുവട്ടം സ്വദേശി ആദിൽ റോഷൻ കുത്തേറ്റ്...
ബേപ്പൂർ തുറമുഖത്തുനിന്നുപോയ മീൻപിടിത്തബോട്ട് എൻജിൻ തകരാറിനെത്തുടർന്ന് കടലിൽക്കുടുങ്ങി. കനത്തതിരകളിൽപ്പെട്ട് ചാലിയം കപ്പലങ്ങാടിയിൽ കടൽഭിത്തിയിലിടിച്ച്‌ ഭാഗികമായി തകർന്ന ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും കപ്പലങ്ങാടിയിലെ നാട്ടുകാരും മീൻപിടിത്തത്തൊഴിലാളികളും സാഹസികമായി രക്ഷപ്പെടുത്തി.പുലർച്ചെ മൂന്നുമണിയോടെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട ‘മിറാജ്’ എന്നബോട്ടാണ് എൻജിന്റെ ബെൽറ്റ് പൊട്ടിയതിനെത്തുടർന്ന് തുറമുഖത്തിന് ഏഴുനോട്ടിക്കൽമൈൽ അകലെ കടലിൽകുടുങ്ങിയത്.ഒന്നേകാൽക്കോടി...
പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. അരുണാചൽ, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയിൽ...
കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കനത്ത മഴയില്‍ റോഡില്‍ നിന്ന്...
മഴ കനത്തതോടെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ നാശം. ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.വടകര മുക്കാളി ദേശീയ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഏഴ് ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട്...
  കൂടരഞ്ഞി പൂവാറൻതോട് ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് താഴ്വരയിലെ പുഴകളിലും തോടുകളിലും വൻതോതിൽ ചെളിയും മണ്ണും നിറഞ്ഞ വെള്ളം ഒഴുക്കുവെള്ളമായി എത്തുന്നുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു....
താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത...