എൻജിൻ തകരാറിലായി; മീൻപിടിത്തബോട്ട് കടൽഭിത്തിയിലിടിച്ചുതകർന്നു

MTV News 0
Share:

ബേപ്പൂർ തുറമുഖത്തുനിന്നുപോയ മീൻപിടിത്തബോട്ട് എൻജിൻ തകരാറിനെത്തുടർന്ന് കടലിൽക്കുടുങ്ങി. കനത്തതിരകളിൽപ്പെട്ട് ചാലിയം കപ്പലങ്ങാടിയിൽ കടൽഭിത്തിയിലിടിച്ച്‌ ഭാഗികമായി തകർന്ന ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും കപ്പലങ്ങാടിയിലെ നാട്ടുകാരും മീൻപിടിത്തത്തൊഴിലാളികളും സാഹസികമായി രക്ഷപ്പെടുത്തി.പുലർച്ചെ മൂന്നുമണിയോടെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട ‘മിറാജ്’ എന്നബോട്ടാണ് എൻജിന്റെ ബെൽറ്റ് പൊട്ടിയതിനെത്തുടർന്ന് തുറമുഖത്തിന് ഏഴുനോട്ടിക്കൽമൈൽ അകലെ കടലിൽകുടുങ്ങിയത്.ഒന്നേകാൽക്കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ബേപ്പൂർ പടിഞ്ഞാറയിൽ വീട്ടിൽ എ.ടി. സലീം പറഞ്ഞു. 12 ലക്ഷത്തോളം രൂപമുടക്കി അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കിയ ബോട്ടാണ് തകർന്നതെന്നും എ.ടി. സലീം പറഞ്ഞു.

Share:
ബേപ്പൂർ തുറമുഖത്തുനിന്നുപോയ മീൻപിടിത്തബോട്ട് എൻജിൻ തകരാറിനെത്തുടർന്ന് കടലിൽക്കുടുങ്ങി. കനത്തതിരകളിൽപ്പെട്ട് ചാലിയം കപ്പലങ്ങാടിയിൽ കടൽഭിത്തിയിലിടിച്ച്‌ ഭാഗികമായി തകർന്ന ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും കപ്പലങ്ങാടിയിലെ നാട്ടുകാരും മീൻപിടിത്തത്തൊഴിലാളികളും സാഹസികമായി രക്ഷപ്പെടുത്തി.പുലർച്ചെ മൂന്നുമണിയോടെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട ‘മിറാജ്’ എന്നബോട്ടാണ് എൻജിന്റെ ബെൽറ്റ് പൊട്ടിയതിനെത്തുടർന്ന് തുറമുഖത്തിന് ഏഴുനോട്ടിക്കൽമൈൽ അകലെ കടലിൽകുടുങ്ങിയത്.ഒന്നേകാൽക്കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ബേപ്പൂർ പടിഞ്ഞാറയിൽ വീട്ടിൽ എ.ടി. സലീം പറഞ്ഞു. 12 ലക്ഷത്തോളം രൂപമുടക്കി അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കിയ ബോട്ടാണ് തകർന്നതെന്നും എ.ടി. സലീം പറഞ്ഞു.എൻജിൻ തകരാറിലായി; മീൻപിടിത്തബോട്ട് കടൽഭിത്തിയിലിടിച്ചുതകർന്നു