സംസ്ഥാനത്തെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, 10 തീയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയിൽ ഡോ....
അമ്പായത്തോട്ട്‌ പ്രവർത്തിക്കുന്ന ‘ഫ്രഷ്‌ കട്ട്’ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു.പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും എം.എൽ.എ. അറിയിച്ചു. ഞായറാഴ്ച...
സംസ്ഥാനത്ത് തോരാതെ ദുരിതപ്പെയ്ത്ത്. മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പ്രളയ ഭീതിയിലാണ് പത്തനംതിട്ട. മൂഴിയാര്‍ ഡാം തുറന്നതോടെ പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയാണ്....
സംസ്ഥാനത്തെ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.വീടും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം...
പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു.തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്....
  കോഴിക്കോട് ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 862 പേർ കഴിയുന്നു. ആകെ 30 ക്യാമ്പുകളിലായി 321 കുടുംബങ്ങളിലെ 308 പുരുഷന്മാരും 386 സ്ത്രീകളും 168 കുട്ടികളുമാണ് കഴിയുന്നത്.കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ...
സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ...
മലപ്പുറം മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. ബിരുദ വിദ്യാർഥിയാണ്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന യുവാവ് പിടിയിൽ . ഝാർഖണ്ഡ് സ്വദേശി ഔസാങ്ഖാൻ (31) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം കൊടമ്പാട്ടിൽ സുരേഷിന്റെ വീടിന്റെ പിറകുവശം വാതിൽ ഇടിച്ചു തകർത്തു അകത്തുകയറിയ പ്രതി...