പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടിൽ സർവിസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് ആണ് മരിച്ചത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും...
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതപദ്ധതിക്ക് സമീപത്തെ കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ. 1987-ൽ നിർമിച്ച കോൺക്രീറ്റ് നടപ്പാതയുടെ നടുഭാഗത്തായാണ് വലിയവിള്ളൽ രൂപപ്പെട്ടത്. പൂവാറൻതോട്ടിൽനിന്ന് ഓളിക്കൽ ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക മാർഗമാണ് ഈ നടപ്പാലം. കഴിഞ്ഞവർഷം കെ.എസ്.ഇ.ബി. മിനി ജലവൈദ്യുതപദ്ധതിക്കായി സമീപത്തെ കൂറ്റൻപാറകൾ അത്യുഗ്ര സ്ഫോടകവസ്തുക്കൾ...
കനത്തമഴയിൽ നവീകരണപ്രവൃത്തികൾ നടക്കുന്ന പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡിൽ മാട്ടുലായിക്കും കുളിരാന്തിരിപാലത്തിനും ഇടയിലുള്ള എളേറ്റിൽ ഈസ്റ്റ് മരുതുള്ളയിൽ റോഡിന്റെ ഒരു ഭാഗത്തെ കരിങ്കല്ലിൽപ്പണിത സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. 30 വർഷത്തിലധികം പഴക്കമുള്ള സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. മണ്ണിൽനിന്നും നാല് മീറ്ററോളം ഉയരത്തിലും പത്തുമീറ്ററോളം നീളത്തിലുമാണ്...
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം...
സംസ്ഥാനത്ത് തുടർച്ചയായ 3 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവോടെ 1,05,600 രൂപയും ഗ്രാമിന് 20 രൂപയുടെ കുറവോടെ 13200 രൂപയുമായി.ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 1,05,600-ന് പുറമെ മേക്കിംഗ് ചാർജ്, 3% ജിഎസ്ടി,...
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ ആരംഭിച്ചു. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥാണ് നിർ lവ്വഹിച്ചത്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ...
മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് സൂചന. ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടി സ്ഥലം വാങ്ങിയത് നൗഫലിന്റെ പേരില്‍ എന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത്...
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട് ഉണ്ട്. 60 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് , കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. നാളെ...
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 964 ആയി. ആകെ 32 ക്യാമ്പുകളാണ് നിലവിലുള്ളത്. 365 കുടുംബങ്ങളിലെ 376 പുരുഷന്മാരും 418 സ്ത്രീകളും 170 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.ഏറ്റവും കൂടുതല്‍ പേര് ക്യാമ്പുകളില്‍...
കോഴിക്കോട് വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരി വെള്ളക്കെട്ട് ഒഴിവാക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽ പെട്ടു മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദിൻ്റെയും സൽമയുടെയും മകൾ ഫാത്തിമ ആണ് മരിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമാണ് അപകടം.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ...









