ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 964 പേര്‍

MTV News 0
Share:

 

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 964 ആയി. ആകെ 32 ക്യാമ്പുകളാണ് നിലവിലുള്ളത്. 365 കുടുംബങ്ങളിലെ 376 പുരുഷന്മാരും 418 സ്ത്രീകളും 170 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത് കോഴിക്കോട് താലൂക്കിലാണ്. ഇവിടെ 15 ക്യാമ്പുകളിലായി 260 കുടുംബങ്ങളിലെ 701 പേരാണ് കഴിയുന്നത്. ഇതില്‍ 283 പുരുഷന്മാരും 312 സ്ത്രീകളും 106 കുട്ടികളും ഉള്‍പ്പെടുന്നു.താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 165 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 80 പേരും, കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 18 പേരും കഴിയുന്നു. 

Share:
  കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 964 ആയി. ആകെ 32 ക്യാമ്പുകളാണ് നിലവിലുള്ളത്. 365 കുടുംബങ്ങളിലെ 376 പുരുഷന്മാരും 418 സ്ത്രീകളും 170 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത് കോഴിക്കോട് താലൂക്കിലാണ്. ഇവിടെ 15 ക്യാമ്പുകളിലായി 260 കുടുംബങ്ങളിലെ 701 പേരാണ് കഴിയുന്നത്. ഇതില്‍ 283 പുരുഷന്മാരും 312 സ്ത്രീകളും 106 കുട്ടികളും ഉള്‍പ്പെടുന്നു.താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 165...ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 964 പേര്‍