പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച കു​തി​പ്പ്; ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ലി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി സ്നേ​ഹ​പ്ര​ഭ

MTV News 0
Share:

പ്രാ​യം വെ​റു​മൊ​രു അ​ക്ക​മാ​യി മാ​റി​യ​പ്പോ​ൾ നീ​ന്ത​ലി​ൽ രാ​ജ്യ​ത്തി​നാ​യി മെ​ഡ​ൽ നേ​ടി വെ​ള്ള​നൂ​ർ സ്വ​ദേ​ശി​നി. ര​ണ്ടാ​മ​ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് സ്വി​മ്മി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യാ​ണ് ചാ​ത്ത​മം​ഗ​ലം വെ​ള്ള​നൂ​ർ സ്വ​ദേ​ശി​നി 62കാ​രി​യാ​യ സ്നേ​ഹ​പ്ര​ഭ​യു​ടെ അ​ഭി​മാ​ന നേ​ട്ടം. 60-64 വ​യ​സ് കാ​റ്റ​ഗ​റി​യി​ൽ 400 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ 12.48 സെ​ക്ക​ൻ​ഡി​ൽ നീ​ന്തി​ക്ക​യ​റി​യാ​ണ് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​റ്റ് ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കു​ക​ൾ പ​റ്റി​യ​തി​നാ​ൽ കൂ​ടു​ത​ൽ നേ​ട്ടം കൊ​യ്യാ​ൻ സാ​ധി​ക്കാ​തെ പോ​യി. പ​രി​ക്കി​ന്റെ വേ​ദ​ന​യി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്നു​ള്ള ദൃ​ഢ​പ്ര​തി​ജ്ഞ കൊ​ണ്ടാ​ണ് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ ത​യാ​റെ​ടു​പ്പു​മാ​യി കോ​ച്ചു​മാ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ വ​രു​ന്ന​ത്. ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ സ്‌​നേ​ഹ​പ്ര​ഭ മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലും നി​ര​വ​ധി മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്. വ​ലി​യ നേ​ട്ട​ങ്ങ​ൾ കൊ​യ്യു​മ്പോ​ഴും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ വേ​ണ്ട​ത്ര അം​ഗീ​കാ​രം ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.വെ​റു​മൊ​രു നീ​ന്ത​ൽ താ​രം എ​ന്ന​തി​ന​പ്പു​റം വ​നം​വ​കു​പ്പി​ന്റെ അം​ഗീ​കൃ​ത സ്നേ​ക് റെ​സ്ക്യൂ ടീം ​അം​ഗ​വും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ന്റി​യ​റു​മാ​ണ് സ്നേ​ഹ​പ്ര​ഭ. കൂ​ടാ​തെ സ്വി​മ്മി​ങ് അ​ക്കാ​ദ​മി​യും ന​ട​ത്തു​ന്നു​ണ്ട്. എ​ൻ.​ഐ.​ടി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ വ​ല്ലം മെ​ട​യ​ൽ മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം നേ​ടി​യ സ്‌​നേ​ഹ​പ്ര​ഭ കാ​യി​ക മേ​ള​യി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ന്റി​യ​ർ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. സേ​വ​ന, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. മ​ക​ൾ പ്ര​വി​ത​യാ​ണ് അ​മ്മ​ക്ക് പ്ര​ചോ​ദ​ന​മാ​യി യാ​ത്ര​ക്കും മ​റ്റു​മു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്.

Share:
പ്രാ​യം വെ​റു​മൊ​രു അ​ക്ക​മാ​യി മാ​റി​യ​പ്പോ​ൾ നീ​ന്ത​ലി​ൽ രാ​ജ്യ​ത്തി​നാ​യി മെ​ഡ​ൽ നേ​ടി വെ​ള്ള​നൂ​ർ സ്വ​ദേ​ശി​നി. ര​ണ്ടാ​മ​ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് സ്വി​മ്മി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യാ​ണ് ചാ​ത്ത​മം​ഗ​ലം വെ​ള്ള​നൂ​ർ സ്വ​ദേ​ശി​നി 62കാ​രി​യാ​യ സ്നേ​ഹ​പ്ര​ഭ​യു​ടെ അ​ഭി​മാ​ന നേ​ട്ടം. 60-64 വ​യ​സ് കാ​റ്റ​ഗ​റി​യി​ൽ 400 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ 12.48 സെ​ക്ക​ൻ​ഡി​ൽ നീ​ന്തി​ക്ക​യ​റി​യാ​ണ് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​റ്റ് ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കു​ക​ൾ പ​റ്റി​യ​തി​നാ​ൽ കൂ​ടു​ത​ൽ നേ​ട്ടം കൊ​യ്യാ​ൻ സാ​ധി​ക്കാ​തെ പോ​യി. പ​രി​ക്കി​ന്റെ വേ​ദ​ന​യി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്നു​ള്ള ദൃ​ഢ​പ്ര​തി​ജ്ഞ കൊ​ണ്ടാ​ണ് ഏ​ഷ്യ​ൻ...പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച കു​തി​പ്പ്; ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ലി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി സ്നേ​ഹ​പ്ര​ഭ