ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പാ​ലം ഗ​ർ​ഡ​ർ സ്ഥാ​പി​ക്ക​ൽ; തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം

MTV News 0
Share:

ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പാ​ല​ത്തി​ൽ ര​ണ്ടാം​ഘ​ട്ട ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി ഫ​റോ​ക്ക് പു​തി​യ​പാ​ലം മു​ത​ൽ ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​ൻ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 12 വ​രെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ഉ​ത്ത​ര​വി​റ​ക്കി. ഗ​താ​ഗ​ത നി​രോ​ധ​നം നി​ല​വി​ൽ വ​രു​ന്ന മു​റ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ക​ണ്ടെ​യ്‌​ന​ർ വാ​ഹ​ന​ങ്ങ​ൾ, മ​ൾ​ട്ടി ആ​ക്സി​ൽ ബ​സു​ക​ൾ എ​ന്നി​വ വെ​ങ്ങ​ളം -രാ​മ​നാ​ട്ടു​ക​ര ദേ​ശീ​യ​പാ​ത 66വ​ഴി പോ​ക​ണം. മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, തൃ​ശൂ​ർ, യൂ​നി​വേ​ഴ്സി​റ്റി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ന്തീ​രാ​ങ്കാ​വ്–​തൊ​ണ്ട​യാ​ട് വ​ഴി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.ക​ട​ലു​ണ്ടി, ഫ​റോ​ക്ക്, ചാ​ലി​യം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഫ​റോ​ക്ക് ചു​ങ്കം വ​ഴി അ​ഴി​ഞ്ഞി​ലം ജ​ങ്ഷ​നി​ലെ​ത്തി പ​ന്തീ​രാ​ങ്കാ​വ്–​തൊ​ണ്ട​യാ​ട് വ​ഴി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.കോ​ഴി​ക്കോ​ട് നി​ന്ന് മ​ല​പ്പു​റം, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത 66 വ​ഴി യാ​ത്ര ചെ​യ്യ​ണം. ബേ​പ്പൂ​ർ, മീ​ഞ്ച​ന്ത ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഫ​റോ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​രീ​ക്കാ​ട്–​ഒ​ള​വ​ണ്ണ–​പ​ന്തീ​രാ​ങ്കാ​വ് വ​ഴി​യും പാ​ള​യം, ബീ​ച്ച്, റെ​യി​ൽ​വേ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഫ​റോ​ക്കി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ങ്കാ​വ്– മാ​ത്ത​റ – പ​ന്തീ​രാ​ങ്കാ​വ് വ​ഴി​യും തി​രി​ഞ്ഞു പോ​ക​ണം. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം പ​ന്തീ​രാ​ങ്കാ​വ് ദേ​ശീ​യ​പാ​ത 66 വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് റൂ​ട്ടു​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ദേ​ശീ​യ​പാ​ത 66 വ​ഴി മാ​ത്രം സ​ർ​വി​സ് ന​ട​ത്ത​ണം. മ​ല​പ്പു​റം, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, വേ​ങ്ങ​ര, തി​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ജ​ങ്ഷ​ൻ–​പ​ന്തീ​രാ​ങ്കാ​വ്–​മാ​ത്ത​റ -മാ​ങ്കാ​വ് വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.ന​ഗ​ര​ത്തി​ൽ നി​ന്ന് തി​രി​കെ പോ​കു​ന്ന ബ​സു​ക​ൾ മീ​ഞ്ച​ന്ത–​അ​രീ​ക്കാ​ട്–​ഒ​ള​വ​ണ്ണ–​പ​ന്തീ​രാ​ങ്കാ​വ്–​രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡ് വ​ഴി പോ​ക​ണം. ക​ട​ലു​ണ്ടി,ചാ​ലി​യം,ക​രു​വ​ൻ​തു​രു​ത്തി, ഫ​റോ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സി​റ്റി ബ​സു​ക​ൾ ചെ​യി​ൻ സ​ർ​വി​സാ​യി കോ​യാ​സ് ജ​ങ്ഷ​നി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും അ​വി​ടെ നി​ന്ന് ആ​രം​ഭി​ക്കു​ക​യും വേ​ണം.ന​ഗ​ര​ത്തി​ൽ നി​ന്ന് ഫ​റോ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സി​റ്റി ബ​സു​ക​ൾ ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​ന് സ​മീ​പം സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ആ​രം​ഭി​ക്കു​ക​യും വേ​ണം.ബേ​പ്പൂ​ർ–​ബി.​സി റോ​ഡ് ജ​ങ്ഷ​ൻ വ​ഴി ഫ​റോ​ക്കി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ചെ​റു​വ​ണ്ണൂ​ർ–​കൊ​ള​ത്ത​റ റോ​ഡി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ആ​രം​ഭി​ക്കു​ക​യും വേ​ണം.പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.