സംസ്ഥാനത്ത് 5 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

MTV News 0
Share:

സംസ്ഥാനത്ത് അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറത്ത് 3 പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കുമാണ് രോഗബാധ. 4 വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം. കോഴിക്കോട് വടകര മേപ്പയില്‍ എസ്ബി സ്‌കൂളിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 ഓളം പേർ വയറിളക്കം, ഛര്‍ദി, എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.