സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നിങ്ങനെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്. സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ആലപ്പുഴയിൽ വെളളപൊക്ക ഭീഷണി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ചെങ്ങന്നൂർ താലൂക്കിലും കുട്ടാനാട്, അപ്പർ കുട്ടനാടൻ മേഖലയിലും ജനജീവിതം ദുരിതത്തിലാണ്. 41 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. തീരദേശ മേഖലയിൽ കടലാക്രമണവും രൂക്ഷമാണ്. പത്തനംതിട്ട ജില്ലയിൽ വെള്ളം കയറിയ പല പ്രേദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.  എന്നാൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആറന്മുള പ്രേദേശത്ത് ഇപ്പോളും വെള്ളക്കെട്ടുണ്ട്. ആറൻമുളയിലെ വിവിധ ക്യാമ്പുകളിൽ ഇപ്പോഴും നിരവധി ആളുകളുണ്ട്.അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നത് ഇടുക്കി ജില്ലയിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന പശ്ചാത്തലത്തിൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഇടുക്കി ജില്ലയിൽ നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 

Share:
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നിങ്ങനെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്. സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ആലപ്പുഴയിൽ വെളളപൊക്ക ഭീഷണി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്....സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്