
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടിൽ സർവിസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് ആണ് മരിച്ചത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം താഴെയിറക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)