കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 755.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
  ജില്ലയില്‍ ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍...
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ ആറ് ജീവനുകളാണ് ഇന്ന് നഷ്ടമായത്.പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം...
കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുന്നു.കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന്...
കോഴിക്കോട് നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ റോഷൻ(39) ആണ് മരിച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ...
കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...
    മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ...
ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപയാണ് ഉത്സവ ബത്തയായി വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750...
കോഴിക്കോട് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക് അനുകൂലം. അടുത്ത ദിവസം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കഴിഞ്ഞ 4 മാസമായി കു‍ഞ്ഞിനെ തിരിച്ചു ലഭിക്കുന്നതിനായി അമ്മ ജില്ലാ അതികൃതരുമായി ബന്ധപ്പെട്ടിരുന്നു. വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ്...
യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി നടുവിലകം വീട്ടിൽ ടി.കെ മുഹമ്മദ് സഫദ് (26) ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണർ...