മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് തുടക്കം

MTV News 0
Share:

 

 

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിന്‍ പല്ലാട്ട്, കനോയി ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ ബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അലക്‌സ് തോമസ്, പി അജിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോബി ഇലന്തൂര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാന്‍സി ജോഷി, ബോസ് ജേക്കബ്, വില്‍സണ്‍ തറപ്പേല്‍, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, റിവര്‍ ഫെസ്റ്റിവല്‍ കോഓഡിനേറ്റര്‍മാരായ പോള്‍സണ്‍ അറക്കല്‍, ബെനിറ്റോ ചാക്കോ എന്നിവര്‍ സംബന്ധിച്ചു.ചാലിയാർപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്റര്‍മീഡിയറ്റ് കാറ്റഗറി എക്‌സ്ട്രീം സ്ലാലം മത്സരങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ താരം ജിയോവാനി ജിയോര്‍ഗി ഒന്നാം സ്ഥാനവും ഇന്ത്യന്‍ താരങ്ങളായ നചികേത്ത ഗുപ്ത, നവീന്‍ യാദവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള എസ്. മസ്‌കാന്‍ ഒന്നും എറണാകുളത്തുനിന്നുള്ള 13കാരി ഡോണ മാര്‍സല രണ്ടും കര്‍ണാടകയില്‍നിന്നുള്ള സ്പൂര്‍ത്തി ലോകേഷ് മൂന്നും സ്ഥാനം നേടി. വൈകീട്ട് പുലിക്കയത്ത് റോക്ക് സ്റ്റാര്‍ കൗഷിക് ടീമിന്റെ സംഗീതവിരുന്നും അരങ്ങേറി.നാളെ (ഓഗസ്റ്റ് ഒന്ന്) രാവിലെ 9.30 മുതല്‍ ചാലിപ്പുഴയില്‍ ദേശീയ കയാക്കര്‍മാരുടെ റാങ്കിങ് മത്സരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്യും. സി.കെ കാസിം എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി, പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍, രാഷ്ട്രീയ-കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share:
    മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിന്‍ പല്ലാട്ട്, കനോയി ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ ബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അലക്‌സ് തോമസ്, പി അജിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി...മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് തുടക്കം