എലത്തൂരിൽ രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് 60 ലക്ഷം രൂപ;വിദ്യ ബാലകൃഷ്ണൻ എം.എൽ.എ രേഖകൾ ജില്ലാ കലക്ടർക്ക് കൈമാറി

MTV News 0
Share:

 

എലത്തൂർ മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം വിപുലീകരിക്കുന്നതിനായി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ വാങ്ങാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ തുകയുടെ രേഖകൾ കളക്ടറുടെ ചേംബറിൽ വെച്ചു നടന്ന ചടങ്ങിൽ എം.എൽ.എ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി. എലത്തൂർ മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുതിയ ബസ്സുകൾ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്രാനുഭവം ലഭ്യമാകും.ചടങ്ങിൽ എൻ.പി. ബിജേഷ്, അജയൻ കിഴക്കുമുറി തുടങ്ങിയവർ പങ്കെടുത്തു.

Share:
  എലത്തൂർ മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം വിപുലീകരിക്കുന്നതിനായി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ വാങ്ങാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ തുകയുടെ രേഖകൾ കളക്ടറുടെ ചേംബറിൽ വെച്ചു നടന്ന ചടങ്ങിൽ എം.എൽ.എ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി. എലത്തൂർ മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുതിയ ബസ്സുകൾ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമവും...എലത്തൂരിൽ രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് 60 ലക്ഷം രൂപ;വിദ്യ ബാലകൃഷ്ണൻ എം.എൽ.എ രേഖകൾ ജില്ലാ കലക്ടർക്ക് കൈമാറി