പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ തയ്യാറായില്ല. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ മര്‍ദിച്ചത്. സമീപവാസികളാണ് സംഭവത്തിന്റെ...
തിരുവനന്തപുരം: പുതുവർഷദിനം ബെം​ഗളൂരുവിൽ ഉണ്ടായ റോഡ് അപടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥിയുടെ അവയവങ്ങൾ എട്ട് പേർക്ക് പുതുജീവനേകി.അലൻ അനുരാജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയതത്. ​ഹ്യദയം, രണ്ട് വ്യക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ,...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ 31 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്. 18 ശതമാനം പലിശയായിരിക്കും ഇവരിൽ നിന്ന് ഈടാക്കുക. പൊതുമരാമത്ത് വകുപ്പിലെ 47 പേർ അനധികൃതമായി പെൻഷൻ...
കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് ബിജെപി പ്രവർത്തകരായ പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരെന്ന് വിധിച്ചത്. ഈ മാസം ഏഴിനാണ് വിധി പറയുക. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്....
കൊച്ചി: പ്രതീക്ഷയായി ആശുപത്രിയിലെ ഐസിയുവില്‍ നിന്നും ഉമാ തോമസ് എംഎല്‍എ എഴുതിയ കത്ത്. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നത്. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ...
വയനാട്‌ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റേയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കോൺഗ്രസ്‌ കൂടുതൽ പ്രതിരോധത്തിലായി. സംഭവവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ വെച്ചു നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ നിയമനത്തിനായി അഡ്വാൻസ്‌ നൽകിയ പണം തിരികെ ലഭിച്ചതായി മൂലങ്കാവ്‌ സ്വദേശി കെ.കെ....
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയാൻ അനന്തപുരി ഒരുങ്ങി. കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും....
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും...
ലക്‌നൗ: ‘കിസാൻ മസ്ദൂർ സമ്മാൻ ഏവം ന്യായ് യാത്ര’ എന്ന പേരിൽ ഉത്തർപ്രദേശ് ഒട്ടാകെ കർഷകരുടെ റാലി സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ജനുവരി 18 മുതൽ നടക്കുന്ന യാത്രയിൽ യുപിയിലെ ഓരോ ജില്ലയിൽ നിന്നുമുള്ള കർഷകരെ സംഘടിപ്പിക്കാനാണ് നീക്കം. കോൺഗ്രസിന്റെ കർഷക സംഘടനയായ ഓൾ...
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ്‌ മാലിന്യം തള്ളാൻ ‌ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ്‌ നേതാവിനെതിരെ കേസ്‌. ഡിവൈഎഫ്‌ഐ പ്രവർത്തകൻ എം ജിതിൻ, ചൂരൽമല ആക്ഷൻ കമ്മിറ്റി കൺവീനർ മനോജ്‌ ജെഎംജെ എന്നിവർ നൽകിയ പരാതിയിലാണ്‌ കേസ്‌. പൊഴുതന മണ്ഡലം പ്രസിഡന്റ്‌ സേട്ടുക്കുന്ന്‌...