കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട്...
    കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ സ്ഥലപരിമിതി മൂലം മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകുന്നില്ല. സംസ്‌കരിക്കാതെ 17 മൃതദേഹങ്ങളാണ് നീതികാത്ത് കിടക്കുന്നത്. ഇനിയും വൈകിയാല്‍ മൃതദേഹങ്ങള്‍ അഴുകാന്‍ സാധ്യയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. വെള്ളയില്‍,ചേവായൂര്‍,മെഡിക്കല്‍ കോളേജ്,കുന്നമംഗലം,പന്നിയങ്കര പോലീസ് സ്റ്റേഷനുകളില്‍ നിന്നായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച 17ഓളം മൃതദേഹങ്ങളാണ്...
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ വി ടി സൂരജിനെതിരെ കേസ്. നടക്കാവ് പൊലീസാണ് കേസ് എടുത്തത്. ബിഎന്‍എസ് 351(3), പൊലിസ് ആക്ടിലെ 117ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമരങ്ങള്‍ തടയാന്‍ വന്നാല്‍ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു സൂരജിന്റെ പ്രകോപന...
കോഴിക്കോട് കെഎസ്‌യു നേതാവിന്റെ ഭീഷണി പ്രസംഗം. പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്നാണ് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ ഭീഷണി. പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഏകദിന ഉപവാസ സമരത്തിലാണ് പ്രസംഗം. കുറ്റ്യാടി സി.ഐ കൈലാസനാഥനെയും, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ...
കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. നഗരത്തിൽ പാളയം മൊയ്തീന്‍ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബേപ്പൂര്‍ നടുവട്ടം സ്വദേശികളായ മിഷാല്‍ (25), സഫര്‍നാസ് (24), ബി സി റോഡ് സ്വദേശി അബ്ദുള്ള (25) എന്നിവരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച...
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്. മലപ്പുറം പരപ്പനങ്ങാടിയിലെ...
കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കില്‍ ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം സ്വദേശി മച്ചുള്ളതില്‍ രതീഷി(46)ന്റെ തോളെല്ലിലാണ് പൊട്ടലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ്...
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുന്നു.100 ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങുകയാണ് ഉടമകളായ മാഗ്നം സ്പോർട്സ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. അതേസമയം ഐ എസ് എൽ ആരംഭിക്കാൻ അനന്തമായി വൈകുന്നതിനിടയിലാണ്...
  തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം കൂടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഈ മാസം 11ന് നടന്ന മരണങ്ങളാണ് അമിബിക് മസ്തിഷ്വരം മൂലം ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ...
കോഴിക്കോട്: നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കുറ്റ്യാടി കുണ്ടുതോട് ആമ്പല്ലൂര്‍ സ്വദേശി ഉണ്ണി(58)യെ ആണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവായ ആമ്പല്ലൂര്‍ ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളത്തോക്ക് നിര്‍മിക്കുന്നതായി കണ്ടത്. വീട്ടിലും വീടിനോട്...