അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 23നാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച ബിജു.ബിജുവിന് രോഗം സ്ഥിരീകരിച്ചതിന്...
സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസമായി പവന് 1,06,280 രൂപയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 680 രൂപ...
വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഓഫീസ്, സ്‌കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട...
കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാർക്കാണ്...
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തിലാണെന്ന വാര്‍ത്തയില്‍ സര്‍ക്കാര്‍ ഇടപെടല്‍.ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40-ല്‍ നിന്ന് 50 ആയി ഉയര്‍ത്തി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും പരീക്ഷകളുണ്ടാകും.50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ...
കുറഞ്ഞ ചെലവില്‍ യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്റ്റിൽ വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ഏകദിന, ദ്വിദിന യാത്രകളായി ഒരുക്കിയിരിക്കുന്ന പാക്കേജുകളില്‍ മൂന്നാര്‍, മാമലക്കണ്ടം, ഇലവീഴാപൂഞ്ചിറ, നെല്ലിയാമ്പതി, മൈസൂര്‍, നിലമ്പൂര്‍, വയനാട് ജംഗിള്‍ സഫാരി, സൈലന്റ് വാലി,ഗവി, പൈതല്‍മല, പഞ്ചപാണ്ഡവ, ഗുണ്ടല്‍പേട്ട്, ജാനകിക്കാട്...
കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി പരാതി. അപകടസ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ തുടർന്നും ആംബുലൻസുകൾ എത്തുമെന്ന് ടോൾ ജീവനക്കാരെ അറിയിച്ച് പ്രത്യേക പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ്...
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തും ചേർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ രാജ്യന്തര വൈറ്റ് വാട്ടർ കയാക്കിങ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലഹരി നൽകി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ബാലുശ്ശേരി ഉണ്ണികുളം സ്വദേശി താടികിരൺ അറസ്റ്റിൽ.പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. 18 വയസ്സിന് താഴെ പ്രായമുള്ള കർണാടക സ്വദേശിയായ പെൺകുട്ടിയും പിടിയിലാവുമ്പോൾ പ്രതിയുടെ കൂടെ ഉണ്ടായിരുന്നു. കുട്ടിയെ പൊലിസ്...
കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബസിലുണ്ടായ 26 പേര്‍ക്കും പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ ഉടന്‍ തന്നെ...









