വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവില്‍ വാങ്ങിയതും വിറ്റതും ഇവരുടെ അക്കൗണ്ടുകളിലൂടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റൊരു അധ്യാപികയും...
സംസ്ഥാനത്ത് ഇന്ന് നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും.നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിൽ...
കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് വടകര പോലീസിന്റെ പിടിയിലായത്. അധ്യാപികയായ കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.ലഹരി സംഘത്തിലെ പ്രധാന...
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തും സമീക്ഷ ഓമശ്ശേരിയും ചേര്‍ന്ന് സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ മത്സരവും മീന്‍ ചവിട്ടിപ്പിടിത്തവും ആവേശമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7916 ആയി ഉയര്‍ന്നു. ആകെ 8514 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6377.012...
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ്...
നാദാപുരം, കല്ലാച്ചി ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുന്നതായി പരാതി. പെട്ടിക്കടകളും, തകർന്നു വീഴാറായ വാടക കുറഞ്ഞ കെട്ടിടങ്ങളുമാണ് ഇത്തരം വിൽപനക്കാരുടെ കേന്ദ്രം. നാദാപുരം മത്സ്യമാർക്കറ്റിനോട് ചേർന്ന കെട്ടിടം ഇത്തരം വിൽപന വസ്തുക്കളുടെ കേന്ദ്രമായിട്ട് നാളേറെയായി. നടപ്പാതയിലൂടെ മാർക്കറ്റ് പരിസരത്തേക്കുള്ള വഴി...
ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്‌മദത്തന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മകനെ തന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ രാജീവരര് ബോര്‍ഡിന് മുന്നിലേക്ക് വെച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 55 രൂപയാണ് കൂടിയത്. 13,285 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു പവന് 440 രൂപയാണ് കൂടിയത്. 1,06,280 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 60 രൂപ വർധിച്ച് 14,493 രൂപയാണ്...
അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് മകന്‍ പൂജ ചെയ്തു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടെ മൃതദേഹമാണ് മകന്‍ കൃഷ്ണസ്വാമി പൂജിച്ചത്. മൂന്നുദിവസത്തോളം ഇയാള്‍ മൃതദേഹം വീട്ടിൽ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ്...









