കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീയുടെ കൈയില്‍ ഏല്‍പ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് മുങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന്...
ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭ നടേരി സ്വദേശിയായ 49 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രോഗി അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായോ പ്രാഥമിക...
കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സായിലായിരുന്ന ആറുവയസ്സുകാരി മരിച്ചു.നടുവണ്ണൂർ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു -റീന ദമ്പതികളുടെ മകൾ ഇതൾ ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് പനി കടുത്തതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.കാവുന്തറ എഎൽപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതരമായ അപാകതകളും അഴിമതിയും നടന്നിട്ടുണ്ടെന്നും അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി. പൊതുപ്രവർത്തകരായ നൗഷാദ് തെക്കയിൽ, ഷരീഫ് മലയമ്മ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.2018ൽ പഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ ഒരേക്കർ...
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രം​ഗത്തുവന്നു. മരിച്ചത് ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനിയാണ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായി. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്,...
കൊയിലാണ്ടിയിൽ ഹരിത കർമ്മ സേനയോട് ക്രൂരത. ജീവനുള്ളപെരുമ്പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നിക്ഷേപിച്ചു. ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് ചാടുകയായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹരിതകര്‍മ സേനയ്ക്കാണ് ദുരനുഭവം.തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഹരിത കർമ്മ സേനാംഗം ഹരിത പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിൽ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂര്‍വ്വം...
സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്.എംവിഡി റോഡുകലില്‍ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ് . ഗ്രാമിന് 170 രൂപ കുറഞ്ഞ് 13230 രൂപയിലും, പവന് 1360 രൂപയുടെ കുറവോടെ 1,05,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം 1,19,900 രൂപ...
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം. അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്.