
കേരളത്തില്‍ തുലാവര്‍ഷം വരുന്നു. അടുത്ത 23 ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങും. പിന്നാലെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 16 വരെ സംസ്ഥാനത്ത് മഴ തുടരും. വിവിധ ഇടങ്ങളില്‍ 50 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്.അതേസമയം തിരുവനന്തപുരത്ത് അതിശക്തമായ മഴയക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്ക് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 50km വരെ കാറ്റിനും സാധ്യതയുണ്ട്. മറ്റ ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 14 വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)