ലോക മാനസികാരോഗ്യ ദിനാചരണം :ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർക്കും ജീവനക്കാർക്കും മാനസിക സമ്മർദ്ദ നിവാരണ ട്രെയിനിങ്

MTV News 0
Share:

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് മിനി മീറ്റിംഗ് ഹാളിൽ നടന്നു.ആരോഗ്യം, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർക്കും ജീവനക്കാർക്കും മാനസിക സമ്മർദ്ദ നിവാരണ ട്രെയിനിങ്ങ് സംഘടിപ്പിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന എന്നിവർ സംസാരിച്ചു. ഗവ. മെന്റൽ ഹെൽത്ത് സെന്റർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ബിനു പ്രസാദ്, ആയുഷ്മാൻ ഭവ പദ്ധതി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ഹരീഷ് ബാബു, എ. സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് & അഡോളസെന്റ് കെയർ സെന്റർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. തുഷാര സുരേഷ് കുമാർ, ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗീതാഞ്ജലി തമ്പാൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ രമ്യരാജ് എന്നിവർ ‘മാനസിക ആരോഗ്യ അവബോധവും ബോധവൽക്കരണവും’, ‘മാറുന്ന ലോകത്ത് വളരുന്ന കുട്ടികൾ- ശിശു മാനസിക ആരോഗ്യത്തിലെ പുതിയ പ്രവണതകൾ’ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ് ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദൻസ് നന്ദി പറഞ്ഞു.

Share:
  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് മിനി മീറ്റിംഗ് ഹാളിൽ നടന്നു.ആരോഗ്യം, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർക്കും ജീവനക്കാർക്കും മാനസിക സമ്മർദ്ദ നിവാരണ ട്രെയിനിങ്ങ് സംഘടിപ്പിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന എന്നിവർ...ലോക മാനസികാരോഗ്യ ദിനാചരണം :ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർക്കും ജീവനക്കാർക്കും മാനസിക സമ്മർദ്ദ നിവാരണ ട്രെയിനിങ്