സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളം സെമിയിൽ.ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകർത്താണ് കേരളം സെമിയിലേക്ക് കടന്നത്. എഴുപത്തിരണ്ടാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. കേരളത്തിനു പുറമേ ബംഗാളും മണിപ്പൂരും മുൻപ്...
ഫോർട്ട് കൊച്ചിയിൽ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് ഹൈക്കോടതി ഇവർക്ക്...
തിരുവനന്തപുരം: ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്. സീരിയല്‍ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം....
കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവൻ നായരെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മാനുഷിക വികാരങ്ങളുള്ള കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പലരെയും പ്രചോദിപ്പിക്കുകയും...
തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് രണ്ട് ദിവസം കേരളത്തിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. ക്രിസ്മസ് ദിനത്തിലും തലേന്നുമായി 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതോ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. അതായത് ഇക്കുറി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50...
കോഴിക്കോട്: മലയാളത്തിൻ്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീർത്ത് മഹാനായ എം ടി വാസുദേവൻ നായർക്ക് ഇനി അന്ത്യവിശ്രമം. വൈകിട്ട് അഞ്ച് മണിയോടെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. വസതിയായ സിതാരയിൽ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം സ്മൃതിപഥത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യചടങ്ങുകൾ. എം...
തിരുവനന്തപുരം: നിയമവിരുദ്ധമായി ക്ഷേമ പെൻഷൻ വാങ്ങിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു. സർവ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. നിയമവിരുദ്ധമായി കൈക്കലാക്കിയ പെൻഷൻ തുകയും ഇതിൻ്റെ 18 ശതമാനം പലിശയും ഇവർ കൂട്ടി അടയ്ക്കണം. ഇത് സംബന്ധിച്ച്...
കോഴിക്കോട്: മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടൻ, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം...
കോഴിക്കോട്: എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ‘സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങൾ...
കോഴിക്കോട്: എംടിയെ ഒരുനോക്ക് കാണാനായി വീട്ടിലെത്തി മോഹൻലാൽ. സംവിധായകൻ ടി കെ രാജീവ് കുമാറിനൊപ്പമാണ് അദ്ദേഹം സിത്താരയിലെത്തിയത്. ഒരുപാട് വർഷത്തെ ബന്ധമുണ്ടെന്നും നല്ല സ്നേഹമായിരുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. തന്‍റെ സംസ്കൃത നാടകങ്ങൾ കാണാൻ...









