തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ...
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് കെ...
കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ 1-30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയർ...
ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായി താലൂക്ക് തല അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുത്ത് നിരവധി പരാതികളാണ് തീര്‍പ്പാക്കിയത്. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ മുതല്‍ ഭൂമിയില്‍ കരം ഒടുക്കാനുള്ള അനുമതിവരെ തേടിയെത്തിയവര്‍. വീടിന് അപേക്ഷ നല്‍കി...
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. നാഷണൽ അച്ചീവ്‌മെന്റ് സർവേ പരീക്ഷയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട കലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റ തീരുമാനം. 25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക. ഇവയെല്ലാം നഗരപരിധിയിൽ തന്നെയായിരിക്കും....
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി.പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയുടെ മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്...
SFI കേന്ദ്ര കമ്മിറ്റി അംഗം നിതീഷ്നാ രായണന്റെ FB പോസ്റ്റ് പൂർണ്ണ രൂപം; എന്തെഴുതിയാലും മതിവരാത്തതിനാലാണ് ഇതുവരെ ഒന്നും എഴുതാതിരുന്നത്. ഇനിയും പറയാതിരിക്കാൻ വയ്യ. ജീവിതത്തിലെ ഒരു നക്ഷത്രം കെട്ടുപോയി. ഒരു കമ്യൂണിസ്റ്റായി ജീവിക്കുകയെന്നാൽ ഹമീദ് തിരുത്തിയിലിനെപ്പോലെയാവുക എന്ന് കൂടിയാണർത്ഥം. അയാളെ നിർവചിക്കാൻ അതിൽ...
രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശിശുക്ഷേമസമിതിയിലെ മുഴുവന്‍ നിയമനങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതിയ നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ അഭിരുചിയും സേവന സന്നദ്ധതയും പരിശോധിക്കും. കുഞ്ഞുങ്ങളോടുള്ള പെരുമാറ്റം വിലയിരുത്തുന്നതിനൊപ്പം ശിശുക്ഷേമ സമിതിയിലെ നിയമനങ്ങളും പരിശോധിക്കും. നിയമനങ്ങളില്‍ പോലീസ് വെരിഫിക്കേഷന്‍ കര്‍ക്കശമാക്കുമെന്നും മന്ത്രി പറഞ്ഞു....
ഷൊര്‍ണൂരിന് സമീപം വഴിയില്‍ കുടുങ്ങി വന്ദേഭാരത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് അപ്രതീക്ഷിതമായി ഉണ്ടായ തകരാറ് മൂലം മറ്റ്...
വയനാട്: ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ...









