കോട്ടയം: ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ക്രൂര റാഗിംഗിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്ത് പൊലീസ്. റാഗിംഗ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മുറിവുകളില്‍ ഒഴിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിട്ടുണ്ട്. മുറിയിലെ മുഴുവന്‍...
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് പേലട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പതിനഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം എത്തിയത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി...
കൊച്ചി : മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിനിരയാക്കിയ പതിനേഴുകാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പെൺകുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണമെന്നും, പെൺകുട്ടി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അത് സഹായിയുടെ ചുമതലയാണെന്നും ജസ്റ്റിസ്...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയുമെന്ന് ആർ കീർത്തി...
കോഴിക്കോട്: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. വാര്‍ഡ് 17,18,25,26,27,28,29,30,31 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക. അതേസമയം സംഭവത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം രാവിലെ എട്ടുമണിയോടെ നടക്കും. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ...
കോഴിക്കോട്: കൊയിലാണ്ടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. രണ്ട് സ്ത്രീകള്‍ക്ക് പിന്നാലെ ഒരു പുരുഷനാണ് മരിച്ചത്. വടക്കയില്‍ രാജന്‍ ആണ് ദാരുണമായി മരിച്ചത്. നേരത്തേ കുറവങ്ങാട് സ്വദേശികളായ അമ്മുക്കുട്ടി, ലീല എന്നിവര്‍ മരിച്ചിരുന്നു. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്....
കല്‍പ്പറ്റ: വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വന്യജീവി ആക്രമണത്തില്‍...
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ...
മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി...









